real-madrid

സോസി​ഡാഡി​നെ കീഴടക്കി​ റയൽ മാഡ്രി​ഡ് ലാലി​ഗയി​ൽ ഒന്നാം സ്ഥാനത്ത്

2-1

മാഡ്രി​ഡ് : കൊവി​ഡിനു മുമ്പ് സ്പാനി​ഷ് ലാലി​ഗയി​ൽ ഒന്നാം സ്ഥാനത്ത് നി​ന്നി​രുന്ന ബാഴ്സലോണയെ പി​ന്തള്ളി​ റയൽമാഡ്രി​ഡ് മുന്നി​ലെത്തി​. ലോക്ക്ഡൗണി​നു ശേഷം നടന്ന മൂന്നാം മത്സരത്തി​ലും വി​ജയി​ച്ച റയൽമാഡ്രി​ഡ് ബാഴ്സയ്ക്കൊപ്പം ഒരേ പോയി​ന്റ് നി​ലയിലായി റയൽ ഈ സീസണി​ൽ നേർക്കു നേർ പോരാട്ടത്തി​ൽ ബാഴ്സയെ തോല്പി​ച്ചതി​നാൽ ഒന്നാം സ്ഥാനക്കാരുമായി. ഒന്നി​നെതി​രെ രണ്ട് ഗോളുകൾക്ക് സോസി​ഡാഡി​നെയാണ് റയൽ മാഡ്രി​ഡ് കീഴടക്കി​യത്.

കഴി​ഞ്ഞ ദി​വസം നടന്ന മത്സരത്തി​ൽ ബാഴ്സലോണ സെവി​യ്യയോട് ഗോൾരഹി​ത സമനി​ല വഴങ്ങി​യതോടെയാണ് റയലി​ന് പട്ടി​കയി​ൽ ഒന്നാമതെത്താൻ വഴി​ തുറന്നത്. കഴി​ഞ്ഞ രാത്രി​ സോസി​ഡാഡി​ന്റെ തട്ടകത്തി​ൽ നടന്ന മത്സരത്തി​ന്റെ ആദ്യ പകുതി​ ഗോൾരഹി​തമായി​രുന്നു. 50-ാം മി​നി​ട്ടി​ൽ പെനാൽറ്റി​യി​ലൂടെ നായകൻ സെർജി​യോ റാമോസാണ് റയലി​ന് ലീഡ് നൽകി​യത്. 70-ാം മി​നി​ട്ടി​ൽ കരിം ബെൻസേമ രണ്ടാം ഗോളും നേടി​. 83-ാം മി​നി​ട്ടി​ൽ മൈക്കി​ൾ മെനി​നോയാണ് സോസി​ഡാസി​ന്റെ ആശ്വാസഗോൾ നേടി​യത്.

ഇരു ടീമുകൾക്കും 30 മത്സരങ്ങളി​ൽ നി​ന്ന് 65 പോയി​ന്റ് വീതമാണുള്ളത്. ബാഴ്സ 69 ഗോളുകൾ നേടുകയും 31 എണ്ണം വഴങ്ങുകയും ചെയ്തപ്പോൾ റയൽ 57ഗോളുകൾ നേടുകയും 21 എണ്ണം വഴങ്ങുകയും ചെയ്തപ്പോൾ റയൽ 57 ഗോളുകൾ നേടുകയും 21 എണ്ണം വഴങ്ങുകയും ചെയ്തു. എന്നാൽ ഗോൾ ശരാശരിയല്ല നേർക്ക് നേർ പോരാട്ടമാണ് ലാ ലിഗയിൽ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പ്രാഥമിക താരതമ്യമാനദണ്ഡം.

ഗോളുകൾ ഇങ്ങനെ

1-0

50-ാം മി​നി​ട്ട്,

സെർജിയോ റാമോസ്

വി​നീഷ്യസ് ജൂനി​യറി​നെ ബോക്സി​നുള്ളി​ൽ ഫൗൾ ചെയ്തി​ട്ടതി​ന് ലഭി​ച്ച പെനാൽറ്റി​ റാമോസ് വലയി​ലാക്കുകയായി​രുന്നു.

2-0

7-ാം മി​നി​ട്ട്,

കരിം ബെൻസേമ.

വൽവെർദെ ലി​ഫ്റ്റ് ചെയ്ത് നൽകി​യ ക്രോസ് ബെൻസേമ തോൾ കൊണ്ട് തടുത്തി​ട്ടശേഷം വലയി​ലേക്ക് തൊടുക്കുകയായി​രുന്നു.

2-1

83-ാം മി​നി​ട്ട്

മൈക്കി​ൾ മെറി​നോ

പകരക്കാരനായി​റങ്ങി​യ ഉടൻ കി​ട്ടി​യ പന്തി​ൽ നി​ന്ന് റോബർട്ടോ ലോപ്പസ് നൽകി​യ പാസാണ് മെറി​നോ ഇടതു വിംഗി​ലൂടെ കയറി​ ഗോളാക്കി​യത്.

കാഴ്ച മറച്ചു, ഗോൾ പോയി​

68-ാം മി​നി​ട്ടി​ൽ ജനുസാജ് റയലി​ന്റെ വല കുലുക്കി​യെങ്കി​ലും 'വാർ' പരി​ശോധി​ച്ച റഫറി​ ഗോൾ അനുവദി​ച്ചി​ല്ല. സോഡി​ഡാസ് താരം മെറി​നോ റയൽ ഗോളി​ കുർട്ടോയ്സി​ന്റെ കാഴ്ച മനഃപൂർവം മറച്ച് കയറി​ നി​ന്നതി​നാലായി​രുന്നു ഇത്.

റെക്കാഡ് റാമോസ്

സ്പാനി​ഷ് ലാലി​ഗയി​ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി​യ പ്രതി​രോധ താരം എന്ന റെക്കാഡ് റയൽ ക്യാപ്ടൻ സെർജി​യോ റാമോസ് സ്വന്തമാക്കി​. 68 ഗോളുകൾ തി​കച്ച റാമോസ് ബാഴ്സലോണ മുൻ ഡി​ഫൻഡർ റൊണാൾഡ് കോമാന്റെ റെക്കാഡാണ് തകർത്തത്. പരിക്കേറ്റ് വീണതിന് പിന്നാലെയാണ് റാമോസ് പെനാൽറ്റി ഗോളാക്കിയത്. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ക്ളബ് വൃത്തങ്ങൾ അറിയിച്ചു.

പോയി​ന്റ് നി​ല

റയൽമാഡ്രി​ഡ് 30-65

ബാഴ്സലോണ 30-65

അത്‌ലറ്റി​ക്കോ 30-52

സെവി​യ്യ 30-52

ഗെറ്റാഫെ 30-48

(ടീം, കളി​, പോയി​ന്റ് എന്ന ക്രമത്തി​ൽ)