കൊച്ചി: ചൈനയ്ക്കെതിരെ ഇന്ത്യയുടെ വ്യാപാരക്കമ്മി കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്രവും കുറഞ്ഞതലത്തിലെത്തി. 2019-20ൽ 4,870 കോടി ഡോളറായാണ് വ്യാപാരക്കമ്മി കുറഞ്ഞത്. ചൈനയിലേക്കുള്ള കയറ്റുമതിയും ചൈനയിൽ നിന്നുള്ള ഇറക്കുമതിയും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. 2018-19ൽ ഇത് 5,360 കോടി ഡോളറായിരുന്നു.
കഴിഞ്ഞവർഷം ഇറക്കുമതി ഏഴ് ശതമാനം കുറഞ്ഞ് 6,500 കോടി ഡോളറിൽ എത്തിയതോടെയാണ് വ്യാപാരക്കമ്മി താഴ്‌ന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്രമോദി എത്തിയ 2014-15ലേതിന് സമാനമായ വ്യാപാരമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ചൈനയുമായി നടന്നത്. എന്നാൽ, കഴിഞ്ഞവർഷത്തെ വ്യാപാരം 2013-14നെ അപേക്ഷിച്ച് 34 ശതമാനം കൂടുതലുമാണ്. അതേസമയം, ചൈനയുമായുള്ള വ്യാപാരം കുറഞ്ഞതോടെ, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന പട്ടം അമേരിക്കയ്ക്ക് സ്വന്തമായി. കഴിഞ്ഞവർഷം 8,200 കോടി ഡോളറിന്റെ വ്യാപാരമാണ് ചൈനയുമായി നടന്നത്. അമേരിക്കയുമായുള്ള വ്യാപാരം 8,880 കോടി ഡോളറിന്റേതായിരുന്നു.
ചീനക്കച്ചവടം
(ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരം)
ഇറക്കുമതി
2014-15 : $6,040 കോടി
2016-17 : $6,130 കോടി
2018-19 : $7,640 കോടി
2019-20 : $6,530 കോടി
കയറ്റുമതി
2014-15 : 900 കോടി
2016-17 : $1,330 കോടി
2019-20 : $1,660 കോടി