കോവിഡ് മഹാമാരിയെ ചെറുക്കാൻ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
അതേസമയം ഒരു കാര്യം പറയാതെവയ്യ. ബ്രേക്ക് ദ ചെയ്ൻ പരിപാടിയിൽ കൈകൾ ശുചിയാക്കുന്നതിനൊപ്പം പ്രധാനമാണല്ലോ മാസ്ക് ധരിക്കുക എന്നത്. അതിശയമെന്നു പറയട്ടെ, പ്രധാന ഭരണകർത്താക്കൾ ഉൾപ്പെടെയുള്ള ജനസേവകർ സംസാരിക്കുന്ന നേരത്ത് മാസ്ക് താടിക്കോ കഴുത്തിനോ ഉള്ള അലങ്കാരവസ്തു ആക്കിമാറ്റുന്നു. ഇതേവിഷയത്തിൽ കേരളകൗമുദി ഒരു റിപ്പോർട്ട് എഴുതിയിരുന്നത് ഒാർക്കുന്നു. ഇപ്പോഴും ഒരു മാറ്റവും കാണുന്നില്ല. ഡൽഹിയിലും നമ്മുടെ അയൽ സംസ്ഥാനത്തും ചില എം.എൽ.എമാർക്കും മന്ത്രിമാർക്കും കൊവിഡ് വന്ന കാര്യവും ഒാർക്കുക. മാതൃക ആകേണ്ടവർതന്നെ മാസ്ക് മാറ്റി സംസാരിച്ചാൽ പൊതുജനത്തെ കുറ്റം പറയാനാകുമോ. സംസാരത്തിനു തടസ്സമാകാത്തവിധം ചുണ്ടുകളിൽ തട്ടാത്ത മേൽത്തരം മാസ്കുകൾ മാർക്കറ്റിൽ ഇന്ന് ലഭ്യമാണ്. അതു ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് എല്ലാവർക്കും മാതൃക ആകണം.
കെ. രമാമണി
തിരുവനന്തപുരം.