തി രു വ ന ന്തപുരം : നഗരസഭ മുൻ കൗൺസിലറും സി പി എം ചാല ഏരിയാ കമ്മിറ്റി അംഗവുമായ അമ്പലത്തറ ജെ.ബി ഭവനിൽ ജെ.സലിം കുമാർ (67) നിര്യാതനായി. അമ്പലത്തറ വാർഡ് കൗൺസിലറായിരുന്നു.വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ സലിംകുമാർ കെ എസ് വൈ എഫ് തിരുവനന്തപുരം താലൂക്ക് കമ്മിറ്റി അംഗം ,ഡി വൈ എഫ് ഐ സിറ്റി കമ്മിറ്റി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു..പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് രണ്ട് തവണ ജയിലിൽ കിടന്നിട്ടുണ്ട്. അമ്പലത്തറ പ്രദേശത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ജനാർദനന്റെ മകനാണ്. ഭാരതിയാണ് അമ്മ.
പ്രസന്ന ഭാര്യയും അഹല്യ, ഐശ്വര്യ എന്നിവർ മക്കളുമാണ്.ശ്യാം മരുമകൻ. സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാർ, വി.ശിവൻകുട്ടി എന്നിവർ അന്തിമോപചാരങ്ങൾ അർപ്പിക്കാൻ എത്തി.സംസ്ക്കാരം ഇന്നലെ രാത്രി എട്ടിന് മുട്ടത്തറ ശ്മശാനത്തിൽ നടന്നു.