ss

തിരുവനന്തപുരം: പെട്രോൾ ഡീസൽ വില വർദ്ധനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് വട്ടപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിവിള പെട്രോൾ പമ്പിന് മുന്നിൽ നിന്ന് വട്ടപ്പാറ ജംഗ്ഷനിലേക്ക് വാഹനം ഉരുട്ടി പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ രാജൻ ഉദ്ഘാടനം ചെയ്‌തു. വരുൺ കൊടൂർ അദ്ധ്യക്ഷത വഹിച്ചു. വട്ടപ്പാറ അനിൽകുമാർ, കരകുളം രാജീവ്, ഷാജു ചെറുവള്ളി, നൗഷാദ് കായ്‌പാടി, പച്ചക്കാട് സാബുരാജ്, സുന്ദർ, വട്ടപ്പാറ പ്രദീപ്, ശരത്ത് കൊടൂർ, ഗോകുൽ കൊടൂർ, ഡൊമിനിക്, ഗോകുൽ നാഥ് തുടങ്ങിയവർ പങ്കെടുത്തു.