ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും ചൈന ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാകുന്നു. 2005ൽ ബംഗ്ളാദേശിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളി എന്ന പട്ടം ഇന്ത്യയിൽ നിന്ന് തട്ടിയെടുത്ത ചൈന, ഇപ്പോൾ നേപ്പാൾ, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, മാലിദ്വീപ് എന്നിവയുമായുള്ള വ്യാപാരവും വർദ്ധിപ്പിക്കുകയാണ്. ചൈന, മ്യാൻമർ എന്നിവയുമായി നേരത്തേ തന്നെ ചൈനയ്ക്കാണ് വ്യാപാരം കൂടുതൽ.
2014ലെ കണക്കുപ്രകാരം ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ചൈന നടത്തിയ വ്യാപാരം 6,041 കോടി ഡോളറിന്റേതാണ്. ഇന്ത്യയുടെ വ്യാപാരം 2,470 കോടി ഡോളർ മാത്രം. 2015ലും 2016ലും ദക്ഷിണേഷ്യൻ വ്യാപാരത്തിൽ ഇന്ത്യയും ചൈനയും ഇടിവ് നേരിട്ടു. 2018ൽ ചൈനയുടെ വ്യാപാരത്തിന്റെ മുഖ്യപങ്കും പാകിസ്ഥാനുമായി ആയിരുന്നു. ഇതൊഴിച്ച് നിറുത്തിയാൽ ദക്ഷിണേഷ്യയിൽ ഇന്ത്യയും ചൈനയും നടത്തിയ വ്യാപാരത്തിന്റെ അകലം 1,287 കോടി ഡോളർ മാത്രമാണ്.
1,915 കോടി ഡോളറിന്റെ വ്യാപാരമാണ് 2018ൽ ചൈന പാകിസ്ഥാനുമായി നടത്തിയത്. 299 കോടി ഡോളറിന്റേതായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വ്യാാപരം. ബംഗ്ളാദേശുമായി 1,874 കോടി ഡോളറിന്റെയും മ്യാൻമറുമായി 1,529 കോടി ഡോളറിന്റെയും വ്യാപാരം 2018ൽ ചൈന നടത്തി.
വ്യാപാരയുദ്ധം (2018)
ബംഗ്ളാദേശ്
ഇന്ത്യ : $982 കോടി
ചൈന: $1,874 കോടി
നേപ്പാൾ
ഇന്ത്യ : $778കോടി
ചൈന: $110 കോടി
ശ്രീലങ്ക
ഇന്ത്യ : $610 കോടി
ചൈന: $461 കോടി
പാകിസ്ഥാൻ
ഇന്ത്യ : $299 കോടി
ചൈന: $1,915 കോടി
മ്യാൻമർ
ഇന്ത്യ : $175 കോടി
ചൈന: $1,529 കോടി
അഫ്‌ഗാൻ
ഇന്ത്യ : $124 കോടി
ചൈന: $69 കോടി
ഭൂട്ടാൻ
ഇന്ത്യ : $96 കോടി
ചൈന: $1കോടി
മാലിദ്വീപ്
ഇന്ത്യ : $24 കോടി
ചൈന: $4 കോടി