ഇ-വേക്കൻസി സോഫ്ട്വെയർ നിർബന്ധമാക്കി
വിവിധ വകുപ്പുകൾ, കമ്പനി/ബോർഡ്/കോർപ്പറേഷനുകൾ, പി.എസ്.സി മുഖേന നിയമനം നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ജൂൺ 30 ന് ശേഷം ഇ-വേക്കൻസി സോഫ്റ്റ്വെയർ വഴി അല്ലാതെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ സ്വീകരിക്കില്ല.
അഭിമുഖം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ കാറ്റഗറി നമ്പർ 19/15 വിജ്ഞാപന പ്രകാരം ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ജൂലായ് 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546242). ഇന്റർവ്യൂ മെമ്മോ, വ്യക്തിവിവരണക്കുറിപ്പ് എന്നിവ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ.