നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം, നാലാം സെമസ്റ്റർ ബിരുദം (സി.ആർ - സി.ബി.സി.എസ്.എസ്, സി.ബി.സി.എസ്.എസ്), നാലാം സെമസ്റ്റർ സി.എസ്.എസ്, അഞ്ചാം സെമസ്റ്റർ എൽ എൽ.ബി പരീക്ഷകൾക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിച്ച് നടത്തുന്നതിനുളള സംവിധാനം പുനഃക്രമീകരിച്ചു. നിലവിലുളള പരീക്ഷാകേന്ദ്രങ്ങൾക്കു പുറമേ ഗവ.കോളേജ്, കാസർകോട്, ഗവ.കോളേജ്, കൽപ്പറ്റ, വയനാട്, ഗവ.കോളേജ്, മലപ്പുറം, ഗവ.വിക്ടോറിയ കോളേജ്, പാലക്കാട്, മഹാരാജാസ് കോളേജ്, എറണാകുളം കേന്ദ്രങ്ങളിലും പരീക്ഷ നടത്തും. വിദ്യാർത്ഥികൾ തൊട്ടടുത്തുളള പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപേ ഹാൾടിക്കറ്റുമായി ഹാജരാകണം.
ടൈംടേബിൾ
ജൂലായ് 1ന് ആരംഭിക്കുന്ന എം.കോം (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെയും എം.എസ് സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്) (2018 സ്കീം) ന്റെയും പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലൈ 7 ന് ആരംഭിക്കുന്ന ബി.എസ് സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട് & മൂന്ന് സബ്സിഡിയറി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അക്കൗണ്ടിംഗ് (ഒക്ടോബർ 2019) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രോജക്ട്
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ആറാം സെമസ്റ്റർ ബി.എസ് സി മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (2017 അഡ്മിഷൻ) പരീക്ഷകളുടെ പ്രോജക്ട് റിപ്പോർട്ട് ജൂലായ് 10 ന് മുമ്പായി വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ സമർപ്പിക്കണം.
പിഎച്ച്.ഡി രജിസ്ട്രേഷൻ -
ഒഴിവുളള വിഷയങ്ങളിൽ അപേക്ഷ ക്ഷണിക്കുന്നു
ജൂലായ് 2020 സെഷൻ പിഎച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുളള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ജൂലായ് 1 മുതൽ 15 വരെ www.research.keralauniversity.ac.in ൽ അപേക്ഷകൾ സമർപ്പിക്കാം. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജൂലായ് 16 ന് 5 മണിക്ക് മുൻപായി സർവകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കണം. അപേക്ഷകർ ഫീസ് ഒടുക്കുന്നതിന് ഓൺലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. (https://pay.keralauniversity.ac.in)
പരീക്ഷാകേന്ദ്രങ്ങൾ
ജൂലായ് 7 ന് ആരംഭിക്കുന്ന ബി.എസ് സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട്, മൂന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അക്കൗണ്ടിംഗ് പരീക്ഷയ്ക്ക് എസ്.ഡി.ഇ കാര്യവട്ടം, ടി.കെ.എം. കോളേജ്, കൊല്ലം, എസ്.ഡി കോളേജ്, ആലപ്പുഴ എന്നിവിടങ്ങൾ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, ഗവ.സംസ്കൃത കോളേജ്,ഗവ.കോളേജ്, നെടുമങ്ങാട്, ക്രിസ്റ്റ്യൻ കോളേജ്, കാട്ടാക്കട, എം.ജി കോളേജ്, തിരുവനന്തപുരം, ഗവ.ആർട്സ് കോളേജ്, തിരുവനന്തപുരം, ഗവ.വിമൻസ് കോളേജ്, വഴുതക്കാട്, ഗവ.കോളേജ്, ആറ്റിങ്ങൽ, വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരം എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തവർ എസ്.ഡി.ഇ കാര്യവട്ടത്തു നിന്നു ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
ഗവ.കോളേജ്, ചവറ, എസ്.എൻ.കോളേജ്, കൊല്ലം, സെന്റ്.സ്റ്റീഫൻസ് കോളേജ്, പത്തനാപുരം, എം.എസ്.എം കോളേജ്, കായംകുളം എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടി.കെ.എം. കോളേജ്, കൊല്ലത്തു നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
സെന്റ്.മൈക്കിൾസ് കോളേജ്, ചേർത്തല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.ഡി കോളേജ്, ആലപ്പുഴ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാഫലം
ഏകവൽസര എൽ എൽ.എം (2018-2019) സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.കോം 2017-2019 ബാച്ച് (സി.എസ്.എസ്) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.