തൊടുപുഴ : ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച നടത്താതെ ഇടത് അനുകൂല സംഘടനയായ പെൻഷനേഴ്‌സ് യൂണിയൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്ന നടപടിയിൽ കെ.എസ്.എസ്.പി.എ.കി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധമുണ്ടെങ്കിലും പെൻഷൻകാർ കഴിവുപോലെ സഹകരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് ടി. .ജെ പീറ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.എസ് സെബാസ്റ്റ്യൻ, ട്രഷറർ വി.എ ജോസഫ് എന്നിവർ സംസാരിച്ചു.