അറക്കുളം: മഴക്കാലത്തെ പകർച്ചവ്യാധികൾ തടയാനായി അറക്കുളം ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ ബിജി വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി, കുടുംബശ്രീ സി ഡി എസ് മെമ്പർ ലൈജ ബിജുകുമാർ,ആശാ വർക്കർ ബീന മോഹനൻ, ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ്‌ പി എ വേലുക്കുട്ടൻ, കുടുംബശ്രീ, തൊഴിലുറപ്പ്,ജയ്ഹിന്ദ് ലൈബ്രറി - പ്രവർത്തകർ നേതൃത്വം നൽകി.