തൊടുപുഴ: നഗരസഭാ ബസ് സ്റ്റാന്റിനു എതിർവശം നിൽക്കുന്ന തണൽ മരം വൈദ്യുതി കമ്പികളിൽ തട്ടി അപകട ഭീഷണി ഉയർത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം കാറ്റും മഴയും ഉണ്ടായപ്പോൾ കമ്പികൾ കൂട്ടി മുട്ടി സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ വിവിധ ഉപകരണങ്ങൾ ലൈൻ ഷോർട്ടായി കത്തി നശിച്ചിരുന്നു. കമ്പികളിൽ മുട്ടി നിൽക്കുന്ന ശിഖരങ്ങൾ മുറിക്കാൻ വൈദ്യുതി ബോർഡ് അധികൃതർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഇതേ സമയം ലൈനിൽ മുട്ടി കിടക്കുന്ന ഭാഗം വെട്ടി നീക്കാൻ ഇവിടെയുള്ള ആട്ടോറിക്ഷ തൊഴിലാളികൾ സമ്മതിക്കുന്നില്ലെന്നാണ് വൈദ്യുതി ബോർഡ് ജീവനക്കാർ പറയുന്നത്. ഇവർ നട്ട മരമായതിനാൽ വെട്ടാൻ പറ്റില്ലെന്നാണ് ഇവരുടെ നിലപാട്.