ചെറുതോണി: ഒയിസ്‌കാ ഇന്റർ നാഷ്ണൽ ജില്ലാ ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് 19 പശ്ചാത്തലത്തിൽ മോണോ ആക്ട് മത്സരം നടത്തും. കൊവിഡ് 19 ആരോഗ്യപ്രവർത്തനം എന്നതാണ് വിഷയം. പങ്കെടുക്കുന്ന ഏകാംഗ വീഡിയോയുടെ ദൈർഘ്യം പരമാവധി 5 മിനിറ്റ് ആയിരിക്കും. ഒറ്റ ഷോട്ടിൽ വീഡിയോ എടുക്കണം. എഡിറ്റിംഗ് പാടില്ല. മലയാളത്തിലൊ ഇംഗ്ലീഷിലോ ആകാം. ഒരാൾക്ക് രണ്ട് എൻട്രിവരെ അയയ്ക്കാം. വീഡിയോ അയയ്ക്കുന്നവർ മത്സാരാർത്ഥിയുടെ പേരും, അഡ്രസും സ്‌കൂൾ അഡ്രസ്സും ഫോൺ നമ്പറും പ്രത്യേകം അയയ്ക്കണം. എൻട്രികൾ ജൂൺ മാസം 4 ന് വൈകിട്ട് 5 ന് മുമ്പായി 9447035307 എന്ന വാട്‌സപ്പ് നമ്പറിൽ അയയ്ക്കുക. വാട്‌സപ്പ് അയച്ചതിനുശേഷം കിട്ടിയെന്ന് ഉറപ്പുവരുത്തുക. തെരഞ്ഞെടുക്കപ്പെടുന്ന ഒന്നും രണ്ടും മൂന്നും വിഭാഗത്തിൽ പെട്ടവർക്ക് പുരസ്‌കാരങ്ങളും സമ്മാനങ്ങളും നൽകുന്നതാണെന്ന് ഒയിസ്‌കാ ഇന്റർനാഷ്ണൽ ജില്ലാ പ്രസിഡന്റും സൗത്ത് ഇന്ത്യ കൗൺസിലറുമായ പാറത്തോട് ആന്റണി അറിയിച്ചു.