തൊടുപുഴ : കെ.എസ്.എസ്.പി.എ. ജില്ലാ കമ്മിറ്റി അംഗവും ജില്ലയിലെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന മുൻ അദ്ധ്യാപകൻ തോമസ് അബ്രാഹത്തിന്റെ (ടോമി സാർ) അകാല നിര്യാണത്തിൽ കെ.എസ്.എസ്.പി.എ. ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് റ്റി.ജെ.പീറ്റർ, വി.എസ്.രവീന്ദ്രനാഥ്, എം.എം.പീറ്റർ, ഒ.എസ്.മാത്യു. റോയി സെബാസ്റ്റ്യൻ, കെ.എൻ.ശിവദാസ്, ചാക്കോ ദേവസ്യ, കെ.വി.മാണി, ജോസ് കോനാട്ട്, കുര്യച്ചൻ ഇ.തോമസ് എന്നിവർ പരേതന്റെ വീട്ടിലെത്തി അന്ത്യമോപചാരം അർപ്പിച്ചു.