തൊടുപുഴ : ഓൺലൈൻ ക്ലാസ്സുകൾ ശ്രവിക്കുന്നതിനും കാണുന്നതിനും അടിസ്ഥാന സൗകര്യമില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ആവശ്യമായ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌കേരളാകോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽവ്യാഴാഴ്ച്ച ധർണ്ണ നടത്തുമെന്ന്‌കേരളാകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ എം.ജെ.ജേക്കബ് അറിയിച്ചു. തൊടുപുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിലും കട്ടപ്പന ഡി.ഇ.ഒ. ഓഫീസിനു മുന്നിലുമാണ് ധർണ്ണ നടത്തുക. ഇപ്പോൾ ഓൺലൈനിൽ ക്ലാസ്സുകൾകേൾക്കുന്നതിന് ടെലിവിഷൻ അല്ലെങ്കിൽഫോൺ സംവിധാനവും ഇന്റർനെറ്റ് കണക്ഷനും ആവശ്യമാണ്. എന്നാൽ ഇടുക്കി ജില്ലയിലെ ഒട്ടനവധി പ്രദേശങ്ങളിൽ നെറ്റ് സൗകര്യമോ മൊബൈൽഫോൺ സൗകര്യമോ ഇല്ലാത്ത സ്ഥിതിയുണ്ട്. അതുകൊണ്ട് ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യമുണ്ടാക്കാൻ ആവശ്യമായ സാമ്പത്തിക സഹായം ചെയ്യണമെന്ന്‌ജേക്കബ് ആവശ്യപ്പെട്ടു.