കുളമാവ്: ഡാമിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹംകണ്ടെത്തി. കോഴിപ്പിള്ളി പൊട്ടൻ പ്ലാക്കൽ അനീഷ്( 42) ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് 7 മണിയോടു കൂടി മുത്തിയുരുണ്ടയാറിനു സമീപം കുളമാവ് ഡാമിൽ കുളിക്കാനിറങ്ങിയതാണ് അനീഷ്. കൂട്ടത്തിൽ സഹോദരൻ ഗിരീഷ്, മുത്തിയുരുണ്ടയാർ സ്വദേശികളായ ജോമോൻ, ഷോൺ, നോബിൾ എന്നിവരുമു ണ്ടായിരുന്നു. അനീഷ് വെള്ളത്തിൽ താഴ്ന്ന് പോയ വിവരം കുളമാവ് പൊലീസിലും നാട്ടുകാരേയും അറിയിച്ചു. കുളമാവ് സിഐ ജോസഫ് ലിയോൺ മൂലമറ്റം ഫയർഫോഴ്‌സ്, തൊടുപുഴ സ്‌കൂബ ടീമിലും വിവരം അറിയിച്ചു. രാത്രി 10 വരെ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയും തെരച്ചിൽ നടത്തി 11 മണിയോടു കൂടി സ്‌ക്കൂബ ടീം വെള്ളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി .ഭാര്യ :ഷൈലജ മക്കൾ :താര, അനൂപ്, ശരണ്യ .