കൊച്ചറ : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം കൊച്ചറ ശാഖയുടെ ആഭിമുഖ്യത്തിൽ വിവിധ കുടുംബ യൂണിറ്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ശാഖാ പ്രസിഡന്റ് കെ.എൻ ശശി വിതരണ ഉദ്ഘാടനം നടത്തി. ശാഖാ സെക്രട്ടറി എം.സി വിജയൻ, കുടുംബ യൂണിറ്റ് ചെയർമാൻമാരായ ദീപു, പി.ആർ ഷൈജു, സാജു.പി.എസ്, അനിൽ പി.എസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.