ഇടുക്കി: ലോക്ഡൗൺ കാലയളവിൽ ഗാർഹിക അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കിൽ ടെലികൗൺസിലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഇടുക്കി പൊലീസ് വനിതാസെല്ലിൽ ഗാർഹിക അതിക്രമ പ്രശ്‌നപരിഹാര കേന്ദ്രം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പരാതികൾ അവരവരുടെ അടുത്ത പൊലീസ് സ്റ്റേഷനിലോ ഇടുക്കി വനിതാ സെല്ലിൽ പ്രവർത്തിക്കുന്ന ഗാർഹിക അതിക്രമ പ്രശ്‌നപരിഹാര കേന്ദ്രത്തിലോ 04862 236600, 9497980397 എന്ന നമ്പറുകളിലോ വനിതാ ഹെൽപ്പ്‌ലൈൻ നമ്പരുകളായ ഫോൺ നമ്പരുകളിലോ ടോൾഫ്രീ നമ്പരായ 9999 ലേക്കോ വിളിച്ച് പരാതിപ്പെടാം.