ഇടുക്കി : പാംബ്ല ഡിവിഷനിലെ എല്ലാ ഡാമുകളുടെയും പ്രീമൺസൂൺ പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയതായി റിസർച്ച് ആന്റ് ഡാം സേ്ര്രഫി ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പാബ്ല ഡിവിഷന്റെ നിയന്ത്രണത്തിൽ ലോവർ പെരിയാർ, കല്ലാർകുട്ടി, ചെങ്കളം, പൊൻമുടി, ആനയിറങ്കൽ, മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളാണുള്ളത്. ഡാമിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വാർഷിക അറ്റകുറ്റപണികൾ പൂർത്തീകരിച്ചു. ഡീസൽ ജനറേറ്റർ ലഭ്യമാക്കിയിട്ടുണ്ട്. ഡാം സൈറ്റിൽ ജോലി ചെയ്യുന്നവർക്കായി സാറ്റലൈറ്റ് ഫോണുകൾ ലഭ്യമാക്കി. ഓരോ ഡാമിന്റെയും റൂൾ ലെവൽ കേന്ദ്രജലകമ്മീഷന്റെ സഹായത്തോടെ തയ്യാറാക്കിയത് കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജലസംഭരണികളുടെ അലെർട്ട് ലെവലുകൾ നിജപ്പെടുത്തിയിട്ടുണ്ട്. പ്രധാന ഡാമുകളുടെ ടയർവൺ ലെവൽ ( ആദ്യസൂചനാ ജലനിരപ്പ്) അടിയന്തര കർമ്മപദ്ധതി മാർഗ്ഗ നിർദ്ദേശങ്ങൾ, കേന്ദ്ര ജലകമ്മീഷന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി തയ്യാറാക്കിയതും, പ്രധാന ഡാമുകളുടെ ഓപ്പറേഷൻ മാന്വലുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.