ചെറുതോണി: ഡാം റീഹാബിലിറ്റേഷൻ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് പ്രകാരം ഇടുക്കി ചെറുതോണി അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയൽ റൺ ഇന്നും നാളെയും രാവിലെ 11 ന് നടത്തും. ട്രയൽ റൺ നടത്തുമ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലന്ന് ജില്ലാ കളക്ടർ അറിയിച്ചു.