തൊടുപുഴ: ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് തൊടുപുഴ ബ്ലോക്ക്തല പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. കോലാനി ക്ഷീരോൽപാദക സംഘത്തിലെ ക്ഷീര കർഷകർ, ക്ഷീര വികസന യൂണിറ്റിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തൊടുപുഴ ക്ഷീര വികസന യൂണിറ്റിലെ ക്ഷീര സംഘങ്ങൾ ക്ഷീര ദിനത്തോടനുബന്ധിച്ച് സംഘത്തിൽ പതാക ഉയർത്തി ക്ഷീരദിന പ്രതിജ്ഞ ചൊല്ലുകയും മുതിർന്ന ക്ഷീര കർഷകർ സംഘം പരിസരത്ത് വൃക്ഷത്തൈ നടുകയും കർഷകർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.