തൊടുപുഴ: ആദിവാസി, ദളിത് വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനെതിരെ പ്രതിഷേധം .ദളിത് വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് നൽകുക,ഹോസ്റ്റൽ സംവിധാനം പുനരാരംഭിക്കുക,ആദിവാസി ഊരുകളിൽ നെറ്റ് വർക്ക് ലഭ്യമാക്കുക,
ഊരുകളിൽ സുരക്ഷിതരല്ലാത്ത വിദ്യാർത്ഥികളെ മാറ്റിപ്പാർപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ .കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.കെ. ഡി. എസ്.എസ് ചെയർമാൻ വിജോ വിജയൻ അദ്ധ്യക്ഷനായി.കെ. ഡി.പി നേതാക്കളായ സജിനെല്ലാനിക്കാട്ട്, ഷാജി കലയന്താനി എന്നിവർ സംസാരിച്ചു.