കട്ടപ്പന: വീടിനു തീപിടിച്ച് പൊള്ളലേറ്റു മരിച്ച വയോധികയുടെ സംസ്‌കാരം നടത്തി. വണ്ടൻമേട് ശിവൻകോളനിയിൽ ജഗൻ ഇല്ലത്തിൽ ശിവൻ നായ്ക്കരുടെ ഭാര്യ സരസ്വതി(100) യാണ് ഞായറാഴ്ച മരിച്ചത്. മകന്റെ വീടിനോടുചേർന്നുള്ള ഒറ്റമുറി വീടിനുള്ളിലാണ് സരസ്വതി താമസിച്ചിരുന്നത്. എല്ലാദിവസവും വിളക്ക് കത്തിച്ച് പ്രാർഥിക്കാറുണ്ടായിരുന്നു. വിളക്കിൽ നിന്നു തീപടർന്നതാകാമെന്നാണ് പൊലീസ് നിഗമനം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നു പുക ഉയരുന്നതുകണ്ട് നാട്ടുകാർ ഓടിയെത്തി തീ അണച്ചെങ്കിലും സരസ്വതിയെ രക്ഷിക്കാനായില്ല. വണ്ടൻമേട് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി.