നെടുങ്കണ്ടം: വാഹന പരിശോധനയിൽ കമ്പംമെട്ടിൽ നിരോധിത കീടനാശിനിയും പുകയില ഉൽപ്പന്നങ്ങളും പിടികൂടി. 143 കിലോ നിരോധിത കീടനാശിനികളും390 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങളുമാണ് കമ്പംമെട്ട്
എക്‌സൈസ് ചെക്കുപോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്.പിക്അപ് വാനിൽ നിന്നും 12 ഗ്രാം വീതം അടങ്ങിയ 390 പാക്കറ്റുകളിലായി 4.68 കിലോഗ്രാം നിരോധിത പുകയില ഉത്പ്പന്നം പിടികൂടിയത്. . കമ്പത്ത് നിന്നും വാങ്ങുന്ന 10 രൂപയുടെ പുകിയില ഉത്പ്പന്നങ്ങൾ
130 മുതൽ 150 രൂപ വരെ ഈടാക്കിയാണ്ചില്ലറ വിൽപന നടത്തിവരുന്നത്.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ലിജോ ഉമ്മൻ, സൈജുമോൻ ജേക്കബ്, എ.ഡി ജെയ്‌സൺഎന്നിവരടങ്ങിയ സംഘമാണ് ലഹരി പദാർത്ഥങ്ങളും കീടനാശിനിയും പിടികൂടിയത്.