മുട്ടം: മലങ്കര പെരുമറ്റം ട്രൗണ്ടിന് സമീപം ചീട്ടുകളിച്ചു കൊണ്ടിരുന്നവരെ മുട്ടം പൊലീസ് പിടികൂടി.ഇവരിൽ നിന്ന് 360 രൂപയും കണ്ടെടുത്തു.മൂന്നാം മൈൽ തോപ്പിൽ വിനീത് (38), മലങ്കര വടക്കേ കൂവള്ളൂർ സാജൻ (39)മലങ്കര കാരാമയിൽ അജി (45) തെക്കുംഭാഗം പാലക്കാതടത്തിൽ ബിനീഷ് (29)മുട്ടം പുറമടം അജയൻ (40) എന്നിവരെയാണ് പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ. ഷാജഹാൻ സി വിൽ പൊലീസ്‌ ഓഫീസർമാരായ അബി, അലിയാർ, അജീഷ്, ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.