കട്ടപ്പന: മേപ്പാറയിൽ ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. മേപ്പാറ ഈട്ടിക്കൽ ബാബുവിന്റെ മകൾ ജീന(21), മേരികുളം വെളുത്തേടത്തുപറമ്പിൽ ജോൺ(64) എന്നിവർക്കാണ് ശനിയാഴ്ച വൈകിട്ട് ആറോടെ പരിക്കേറ്റത്. മേപ്പാറയിൽ നിർമാണം പുരോഗമിക്കുന്ന ബാബുവിന്റെ വീട്ടിൽ ബന്ധുവായ ജോണും കുടുംബവും എത്തിയിരുന്നു. വീടിനു സമീപത്തു നിൽക്കുമ്പോഴാണ് ഇരുവർക്കും ഇടിമിന്നലേറ്റത്. ഇതിന്റെ ആഘാതത്തിൽ ജീന ബോധരഹിതയായി വീണു. നിലത്തുവീണ ജോണിന്റെ വസ്ത്രകൾ കരിയുകയും ചെയ്തു. ഈസമയം സ്ഥലത്തുണ്ടായിരുന്ന രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇരുവരും കട്ടപ്പന സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മിന്നലേറ്റ് വീടിനുസമീപം ഗർത്തം രൂപപ്പെടുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു.