തൊടുപുഴ: വെയർഹൗസ് റോഡിൽ കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം. വാഹനം ഓടിച്ചിരുന്ന ചൂരക്കാട്ട് ബാബുവിന്റെ മകൻ മാർക്കിനെ (18) തലയ്ക്ക് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴോടെ ഗ്രീൻഗാർഡൻ ലൈനിലായിരുന്നു അപകടം.