കട്ടപ്പനയിലും നെടുങ്കണ്ടത്തും തടിച്ച്കൂടിയത് നൂറ്കണക്കിന് അന്യ സംസ്ഥാനക്കാർ
കട്ടപ്പന: സ്വദേശങ്ങളിലേക്കു മടങ്ങാൻ വാഹന സൗകര്യമുണ്ടെന്ന വ്യാജ വാർത്തയെ തുടർന്ന്അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കട്ടപ്പനയിലെത്തി. കുമളി, പുറ്റടി, വണ്ടൻമേട് മേഖലകളിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ്, ബംഗാൾ സ്വദേശികളാണ് ഇന്നലെ രാവിലെ 11ഓടെ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെത്തിയത്. വിവരമറിഞ്ഞ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും കട്ടപ്പന പൊലീസും സ്ഥലത്തെത്തി. തുടർന്ന് ഇവരോട് കാര്യം തിരക്കിയപ്പോഴാണ് വ്യാജ വാർത്തയെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളുമായി ട്രെയിൻ സർവീസ് നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇവർക്കിടയിൽ വ്യാജ വാർത്ത പ്രചരിച്ചത്. വിവരങ്ങൾ ശേഖരിച്ചശേഷം തൊഴിലാളികളെ ജോലി സ്ഥലങ്ങളിലേക്കു മടക്കിയയച്ചു.
നെടുങ്കണ്ടം: വ്യാജപ്രചരണത്തിനെ തുടർന്ന് സ്വദേശത്ത് പോകാനായി
ഉടുമ്പൻചോല താലൂക്ക് ഓഫീസിന് മുമ്പിലാണക അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടിയത്. നൂറ് കണക്കിന് മദ്ധ്യയപ്രദേശ് സ്വദേശികളാണ് രാവിലെ മുതൽ എത്തിയത്.സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം യാത്രയ്ക്ക് ആവശ്യമായ ബാഗുകളുമായാണ് എത്തിയത്. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ഇവരെ തിരികെ
വാസസ്ഥലങ്ങളിലേയ്ക്ക് റവന്യൂ അധികൃതർ അയച്ചു. ആദ്യഘട്ടമായി
ഉടുമ്പൻചോല താലൂക്കിൽ നിന്ന് 279 മധ്യപ്രദേശുകാരെ തീവണ്ടി മാർഗം
കഴിഞ്ഞ ദിവസം സ്വദേശത്ത് എത്തിച്ചിരുന്നു.രണ്ടാം ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 210 തൊഴിലാളികളെയാണ് സ്വദേശത്തേയ്ക്ക് അയക്കുന്നത്. ഇതിനിടിയിലാണ് യാതൊരു
നിർദ്ദേശങ്ങളും ലഭിക്കാതെ തൊഴിലാളികൾ എത്തിയത്.