mani

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ വൈദ്യതിമന്ത്രി എം.എം. മണി വിലയിരുത്തി. കൊവിഡ്- 19 നെ തുടർന്ന്
നിർമ്മാണപ്രവർത്തനങ്ങൾ നിലച്ചിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതിനെ തുടർന്നാണ് നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കാത്തതെന്ന് അധികൃതർ മന്ത്രിയെ ധരിപ്പിച്ചു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് പ്രത്യേക പാസുവഴി കല്ലുകളും മിറ്റലുകളുമടക്കമുമുള്ള സാധനങ്ങൾ എത്തിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനം കൂടിയതോടെ തമിഴ്‌നാട്ടിലെ ക്വാറികളുടെ പ്രവർത്തനം താത്കാലികമായി നിലച്ചത് വീണ്ടും പ്രതിസന്ധിക്ക് കാരണമായി. തമിഴ്‌നാട് സർക്കാരുമായി വീണ്ടും ഇടപെട്ട് സാധനസാമഗ്രികൾ എത്തിക്കാൻ ഉടൻ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പാറത്തോട് പാലത്തിന്റെ പണി പൂർത്തിയായെങ്കിലും ഇവിടം ഹോട്ട്സ്‌പോട്ടായതിനാൽ ഉദ്ഘാടനം വൈകും. ഹോട്ട്സ്‌പോട്ട് പിൻവലിച്ചാൽ ഉടനെ തന്നെ പാലം ഉദ്ഘാടനം ചെയ്യുമെന്നും നിലവിൽ വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടത്തി വിടുന്നതെന്നും മന്ത്രി പറഞ്ഞു.