ചെറുതോണി :കർഷകർക്ക് പതിനായിരം രൂപ പെൻഷൻ നൽകുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, നിരക്കിലുള്ള സ്വർണപ്പണയ വായ്പ പുനഃസ്ഥാ പിക്കുക, നാണ്യ വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോൺഗ്രസ്(എം) നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ റവന്യൂ ഓഫീസുകളുടെ മുമ്പിൽ ഇന്ന് രാവിലെ 10ന് ധർണ നടത്തും.
ഇടുക്കി താലൂക്ക് ഓഫീസ് പടിക്കൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമലയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടത്ത് ജിൻസൺ വർക്കിയുടെ അദ്ധ്യയക്ഷതയിൽ ചേരുന്ന യോഗം ജില്ലാ പ്രസിഡന്റ്‌ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്യും. പീരുമേടിൽ സൺസി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നീറണാംകുന്നേലും ദേവികുളം റവന്യൂ ഡിവിഷൻ ഓഫീസിനു മുമ്പിൽ നടക്കുന്ന ധർണ അഡ്വ.എം.എം. മാത്യുവും ഉദ്ഘാടനം ചെയ്യും