പീരുമേട്: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജിലെ സിവിൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ആറുദിവസം നീണ്ടുനിന്നു വെബിനാർ നടത്തി. ഇന്ത്യയിലും വിദേശത്തുമായി സിവിൽ എൻജിനീയറിംഗ് മേഖലയിൽ അദ്ധ്യാപന രംഗത്തും വൈദഗ്ധ്യം തെളിയിച്ച എൻജിനീയർമാരായ വിനായക ദേവേ, ശ്രീദേവി തല്ലൂരി, കിഷോർ കുമാർ, ഡോ. മോനിരൂപ അനന്യ(യു.എസ്.എ), ഡോ. പുരുഷോത്തമൻ, ഡോ. വിദ്യാലക്ഷ്മി എന്നിവർ ഗൂഗിൾ മീറ്റിലൂടെ ക്ലാസെടുത്തു. വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 500ൽപ്പരം പേർ വെബിനാറിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. സി. പ്രദീപ്, സിവിൽ വിഭാഗം മേധാവി ഡോ. മനോജ് നല്ലനത്തേൽ, കോ-ഓർഡിനേറ്റർമാരായ ഡോ. ചിത്ര വി.എസ്, ബെനില. കെമോനച്ചൻ എന്നിവർ നേതൃത്വം നൽകി.