ചെറതോണി: ജില്ലാ ഹോമിയോ വകുപ്പിന്റെയും ഒയിസ്‌കാ ഇന്റർനാഷ്ണലിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടേയും പ്രതിരോധ മരുന്നുകളും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മഴക്കാല രോഗങ്ങൾക്കുള്ള മരുന്നുകളും ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നു. വ്യക്തികളുടെ പേര്, വയസ്സ്, സ്ഥലം, സ്ത്രീ,പുരുഷൻ എന്നീ വിവരങ്ങൾ കാണിച്ചുള്ള ലിസ്റ്റുമായി പ്രതിനിധികൾ എത്തിയാൽ മതി. വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ 1 വരെ കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചെറതോണി സ്റ്റോണേജ് അങ്കണത്തിൽ മരുന്നുകളുടെ വിതരണം. പരിപാടികളുടെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവ്വഹിക്കും. യോഗത്തിൽ ഒയിസ്‌കാ ജില്ലാ പ്രസിഡന്റ് പാറത്തോട് ആന്റണി അദ്ധ്യക്ഷത വഹിക്കും. മരുന്നുകളുടെ വിതരണ ഉദ്ഘാടനും കോവിഡ് 19 സംബന്ധിച്ചുള്ള മോണോ ആക്ടിൽ സമ്മാനം നേടിയവർക്കുള്ള പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റുകളും ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർവ്വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി.എം, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോസ് കുഴികണ്ടം, സജി തടത്തിൽ, ഡോ. പി.സി രവീന്ദ്രനാഥ് തുടങ്ങിയവർ നേതൃത്വം നൽകും.