തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ്സ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ധർണ്ണാസമരത്തിന്റെ ഭാഗമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ സമരം ഡീൻ കുര്യാക്കോസ് എം. പി. ഉദ്ഘാടനം ചെയ്തു. കെട്ടിട ഉടമയും, വാടകക്കാരനും ജി.എസ്.ടി. നൽകേണ്ടിവരുന്നത് അംഗീകരിക്കാനാകില്ല. കരയുന്നവന്റെ കണ്ണീരൊപ്പുന്നതിനുപകരം വീണ്ടും വീണ്ടും കരയിപ്പിക്കുന്ന നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.ജോസ് കിഴക്കേക്കര അദ്ധ്യക്ഷത വഹിച്ചു. സി. ഇ. മൈയ്തീൻ ഹാജി, ബെന്നി കരിമ്പാനി, റ്റി. എം. നൗഷാദ്, ജൂണി ജോസ് മഞ്ചപ്പിള്ളിൽ എന്നിവർ സംസാരിച്ചു.