തൊടുപുഴ: വളാഞ്ചേരിയിൽ പത്താംക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ നേതൃത്വത്തിൽനടന്ന ഉപരോധസമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സി.ഐ സുധീർ നോഹറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം സമരക്കാരെ അറസ്റ്റ് ചെയ്തു.ഉപരോധ സമരത്തിന് സംസ്ഥാന സെക്രട്ടറി മാത്യു കെ ജോൺ, ബിലാൽ സമദ്, സോയിമോൻ സണ്ണി, സി.എസ് വിഷ്ണുദേവ്, ജോസുകുട്ടി ജോസഫ് എന്നിവർ നേതൃത്വം നൽകി.