കട്ടപ്പന: നാട്ടുകാരുടെ നടുവൊടിച്ച് ദൈവംമേട്ബഥേൽനാലുതൂൺ റോഡ്. നിർമാണം തുടങ്ങി രണ്ട് വർഷമായിട്ടും പാത യാത്രയോഗ്യമായില്ല. പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരംരണ്ട് വർഷം മുമ്പാണ് 3.8 കോടി രൂപ വകയിരുത്തി ആറുകിലോമീറ്റർ ദൂരമുള്ള റോഡിന്റെ നിർമാണമാരംഭിച്ചത്. ജോലികൾ ഒച്ചിഴയും വേഗത്തിലായതോടെ റോഡ് മുഴുവും കുണ്ടും കുഴിയും നിറഞ്ഞു. ഗർത്തങ്ങളിൽ വീണ് ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നതും പതിവാണ്. മഴക്കാലത്ത് റോഡ് ചെളിക്കുണ്ടായി മാറുന്നതോടെ കാൽനട യാത്ര പോലും ദുഷ്‌കരമാണ്.