തൊടുപുഴ: ജില്ലാ എക്‌സൈസ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എക്‌സൈസ് ഓഫീസുകളിലേയ്ക്ക് ഫുട് ഓപ്പറേറ്റഡ് സാനിറ്റൈസർ ഡിസ്‌പെൻസറും മാസ്‌കും വിതരണം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജി. പ്രദീപിന് നൽകി ഡീൻ കുര്യാക്കോസ് എം.പി വിതരോണദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.യു. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ജയൻ സി. ജോൺ, സി.പി റെനി എന്നിവർ പങ്കെടുത്തു.