അയ്യപ്പൻകോവിൽ : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പ് 1600 കിലോ കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു. ക്വാറന്റിയിനിലിരുന്നവരുടെ വീടുകളിൽ വളർത്തുന്ന 16 പശുക്കൾക്കാണ് 100 കിലോ വീതം കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തത്. അയ്യപ്പൻകോവിൽ മൃഗാശുപത്രിയിൽ നടന്ന കാലിത്തീറ്റ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ.ബാബു നിർവ്വഹിച്ചു. ഡോ. അബ്ദുൾ ഫത്ത് പദ്ധതി വിശദീകരിച്ചു.