chc
മുട്ടം സി എച്ച് സി യിൽ നിന്ന് വെസ്റ്റ് ബംഗാൾ സ്വദേശികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു

മുട്ടം: ബംഗാൾ സ്വദേശികളായ 120 ആളുകൾക്ക് സ്വന്തം വീടുകളിലേക്ക് പോകുന്നതിന് മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.നിലവിൽ കൊവിഡ് ലക്ഷണങ്ങൾ ഇല്ല എന്നുള്ള സർട്ടിഫിക്കറ്റാണ് തൊടുപുഴ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ:കെ സി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം നൽകിയത്.ആളുകൾക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് നടപടി. തൊടുപുഴ നഗരസഭ,തൊടുപുഴ-ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ പരിധിയിലുള്ള 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി വിവിധ ജോലികൾ ചെയ്തിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശികൾക്ക് മാത്രമാണ് മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഇന്നലെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.ഇവരെ വരെ റവന്യു,പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ബസ്സിൽ കോട്ടയം റയിൽവേ സ്റ്റേഷനിൽ എത്തിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് സംസ്ഥാന തൊഴിലാളികൾക്കും ഇവിടെ നിന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു.