മൂലമറ്റം: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി അറക്കുളം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടേയും നേതൃത്വത്തിലുള്ള ജനകീയ ഹോട്ടൽ വ്യാഴാഴ്ച്ച രാവിലെ 10 മുതൽ പ്രവർത്തനം ആരംഭിക്കും.'കുട്ടനാടൻ പാർക്ക് ' എന്ന പേരിൽ സെൻട്രൽ ബാങ്കിന് സമീപത്താണ് ആരംഭിക്കുന്നത്. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ എം എൽ എ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികൾ കുടുംബശ്രീ പ്രവർത്തകർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.