ചെറുതോണി: വിദ്യാർത്ഥിനിആത്മഹത്യ ചെയ്ത വിഷയത്തിൽ കെ. എസ്.യു പ്രവർത്തകർ കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ സമരത്തിൽ പൊലീസുമായി കയ്യാങ്കളി കളക്ട്രറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ കളക്ട്രേറ്റ് മെയിറ്റിൽ ബല പ്രയോഗം നടന്നു. തുടർന്ന് ആറ് കെ എസ് യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത്. സമരം കുത്തിയിരുന്ന് പ്രതിഷേധിച്ച സമരക്കാരെ മാറ്റാൻ സി ഐ യുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. സമരത്തിൽ പങ്കെടുക്കാതെ സമര ദൃശ്യങ്ങൾ പകർത്തിയ പ്രവർത്തകനെയും അറസ്റ്റ് ചെയ്ത് നീക്കി. ഇതിനെച്ചൊല്ലി കോൺഗ്രസ് നേതാക്കളും പൊലീസും തമ്മിൽ വാഗ്വാദവും നടന്നു. ധർണ്ണ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജോബി ചെമ്മല ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട്, ജോയൽ സെബാസ്റ്റ്യൻ, സിബി മാത്യു, റോബിൻ ജോർജ്, അനീഷ് എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.