ചെറുതോണി: വ്യാപാര വായ്പകളുടെ മൊറട്ടോറിയം ഒരു വർഷത്തേക്ക് നീട്ടുക,മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപ്പലിശയും ഒഴിവാക്കുക, വ്യാപാരികൾക്ക് പരസ്പര ജാമ്യ വ്യവസ്ഥയിൽ വായ്പ അനുവധിക്കുക, അനധികൃതമായി ഈടാക്കുന്ന സർവ്വീസ് ചാർജ് പിൻവലിക്കുക, ജില്ലാ ആസ്ഥാനത്തെ പൊതു മേഖലാ ബാങ്കുകളിൽ തിരക്കൊഴിവാക്കുന്നതിനായി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങളെ ഉന്നയിച്ച്
ഇന്ന് വ്യാപാരികളുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധ ധർണ നടത്തും.യൂണിയൻ ബാങ്കിന് മുന്നിൽ രാവിലെ 11 ന് നടക്കുന്ന ധർണ വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്യും.