ചെറുതോണി: പട്ടിണി കിടക്കുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക, ഗോഡൗണിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ നിർധനർക്ക് വിതരണം ചെയ്യുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗാർഹിക അതിക്രമങ്ങൾ തടയുക, നിർധനരായ കുടുംബങ്ങൾക്ക് 7500 രൂപ സാമ്പത്തിക ധനസഹായം നൽകുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ഗവ. ആഫീസുകൾക്ക് മുമ്പിലേക്ക് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാകമ്മറ്റിയൂടെ നേതൃത്വത്തിൽ മുരിക്കാശേരി പോസ്റ്റോഫീസിന് മുമ്പിൽ ധർണ നടത്തി. ഏരിയാ പ്രസിഡന്റ് സുനിത സജീവ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് പ്രസിഡന്റു സൗദാമണിയമ്മ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ ബിന്ദു മാനാടിയിൽ, നിർമല തോമസ് തുടങ്ങിയവർ പങ്കെടുത്തു.