ചെറുതോണി: താന്നിക്കണ്ടംകൊച്ചുപുരപ്പടി റോഡിലെ വെള്ളക്കെട്ട് മൂലം കാൽനടയാത്ര ദുഷ്‌കരമായി. ഇതിനെതിരെ നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടയെടുക്കുന്നില്ല. മുൻ വർഷങ്ങളിൽ ഇതുവഴി തടസം കൂടാതെ വെള്ളമൊഴുകിയിരുന്നതാണ്. എന്നാൽ സമീപ വാസികൾ മണ്ണിട്ട് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞതുമൂലമാണ് വെള്ളക്കെട്ടുണ്ടാകുന്നത്. കാലവർഷം ശക്തമായാൽ ഇതുവഴി വാഹനങ്ങൾക്ക് പോലും കടന്നപോകുവാൻ കഴിയുകയില്ല. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതുമൂലംരോഗികളും സ്‌കൂൾ കുട്ടികൾളുൾപ്പടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടിലാകും. അതിനാൽ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരാവശ്യപ്പെടുന്നു.