തൊടുപുഴ: ഡോ.കെ.സി. ജോസഫ് ചെയർമാനായ ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അഡ്വ. റോയി വാരിയകാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർഷക ആനൂകല്യങ്ങൾ നേടിയെടുക്കുന്നതിന്
ജനാധിപത്യ കേരള കോൺഗ്രസിന് കൃത്യമായ കഴ്ചപ്പാടുകൾ ഉള്ളതിനാലാണ് ഈ പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിക്കാൻ താൻ തയാറായതെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം അഡ്വ: ഷാജി തെങ്ങുംപിള്ളിൽ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. വാർത്താസമ്മേളനത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. ജോസഫ്, പാർട്ടി സെക്രട്ടേറിയേറ്റ് അംഗം ജോൺസൺ എം. ജെ, നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. സി.ടി. ഫ്രാൻസിസ് ചാരനാൽ, സെക്രട്ടറിയേറ്റ് അംഗം ജോസ് നാക്കുഴിക്കാട്ട് എന്നിവർ പങ്കെടുത്തു.