തൊടുപുഴ: സംസ്ഥാനത്ത് 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഇന്നലെ ഇടുക്കിയിൽ ആർക്കും രോഗം സ്ഥിരീകരിക്കാത്തത് ആശ്വാസമായി. ഇടുക്കിയൊഴിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ ഒമ്പത് പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയിലാകെ 34 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നിന്നെത്തിയ പൂർണ ഗർഭിണിയായ നഴ്സിനാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്. ഇവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
നിരീക്ഷണത്തിൽ
ആകെ- 2992
ആശുപത്രികളിൽ- 11
വീടുകളിൽ- 2981
പുതുതായി- 217
ഒഴിവാക്കപ്പെട്ടവർ- 365