കട്ടപ്പന: സ്‌പൈസസ് ബോർഡിന്റെ ഏലക്ക ഇ-ലേലം ഇന്നുമുതൽ തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലും നടക്കും. നേരത്തെ പുറ്റടി സ്‌പൈസസ് പാർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചക്കുപള്ളം ട്രെഡീഷണൽ കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ലേലം ബോഡിനായ്ക്കന്നൂരിലേക്ക് മാറ്റുകയായിരുന്നു. നാളെ മുതൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പുറ്റടിയിലും ബോഡിനായ്ക്കന്നൂരിലുമായി ഇലേലം നടക്കും. രണ്ടുമാസത്തിനുശേഷം കഴിഞ്ഞ 28നാണ് ലേലം പുനരാരംഭിച്ചത്. തുടർന്ന് ഏജൻസി ജീവനക്കാരും വ്യാപാരികളും എത്താതിരുന്നതോടെ രണ്ടുലേലങ്ങൾ മുടങ്ങിയിരുന്നു. അതേസമയം ലേലത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ജില്ലാ ഭരണകൂടം പാസ് അനുവദിക്കുന്നുണ്ടായിരുന്നു.