കട്ടപ്പന: എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ഉപ്പുതറ വൻമാവിൽ നിന്നു മൂന്നുലിറ്റർ വ്യാജമദ്യവും 150 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മാക്കാനാനിക്കൽ രാജപ്പന്റെ പുരയിടത്തിലാണ് പീരുമേട് എക്‌സൈസ് റേഞ്ച് പ്രിവന്റിവ് ഓഫീസർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ട് രാജപ്പൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തു. സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജീവ് പി. ഭാസ്‌കർ, ആൽബിൻ ജോസ്, പി.കെ. ബിജമോൻ എന്നിവരും പരിശോധന പങ്കെടുത്തു.