ഇരുവരും ജാർഖണ്ഡ് സ്വദേശികൾ
നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു ഇരുവരും ജാർഖണ്ഡ് സ്വദേശികളാണ്.നെടുക്കണ്ടം വലിയതോവാള ജോലിക്കായി എത്തിയ ഇവർ ആനവിലാസത്തെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു.ശാരീരിക അസ്വസ്ഥതയെ 'തുടർന്ന് ആശുപത്രി പ്രവേശിപ്പിച്ച പെൺകുട്ടി ഗർഭിണിയാണെന്ന്സ്ഥിരികരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കുമളി സിഐ യെ ആശുപത്രി അധികൃതർ
വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ കൈയ്യിലുള്ള രേഖകൾഅടിസ്ഥാനത്തിൽ 16 വയസ് മാത്രമാണ് ഉള്ളത്. ജർഖണ്ഡിൽ വെച്ച് ആചാരപ്രകാരംവിവാഹം കഴിപ്പിച്ചെതെന്നും മറ്റു രേഖകൾ യാതൊന്നും ഇല്ലായെന്നും ബന്ധുക്കൾഅറിയിച്ചതായി പൊലീസ് പറയുന്നു. കമ്പംമെട്ട് വനിത എസ് ഐ പെൺകുട്ടിയുടെമൊഴി എടുത്ത് ഷെൽട്ടർ ഹോമിലേയ്ക്ക് മാറ്റി. യുവാവിനെ കോടതിയിൽ ഹാജരാക്കിറിമാന്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ജോലി ചെയ്യിച്ചഎസ്റ്റേറ്റ് ഉടമയ്ക്കെതിരെ ബാലവേല കുറ്റം ചുമത്തി കേസെടുക്കുമെന്ന്നെടുങ്കണ്ടം എസ്. ഐ കെ.ദിലീപ്കുമാർ പറഞ്ഞു.