fire
തൊടുപുഴ തൊണ്ടിക്കുഴ സ്‌കൂളിന് സമീപം മരം വെട്ടുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായയാളെ ഫയർഫോഴ്‌സ് താഴെ ഇറക്കുന്നു

തൊടുപുഴ: മരം മുറിക്കാൻ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് മരത്തിൽ കുടുങ്ങിയയാളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. മുട്ടം മലങ്കര മരുതുംകുന്നേൽ ബിജുവിനെയാണ് (40) തൊടുപുഴ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 9.30ന് തൊണ്ടിക്കുഴ ചാലംകോട് സ്‌കൂളിനു സമീപമാണ് സംഭവം. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരത്തിന്റെ കൊമ്പ് മുറിക്കാനായി 20 അടിയോളം ഉയരത്തിൽ കയറിയ ബിജു തലചുറ്റൽ അനുഭവപ്പെട്ടു. തുടർന്ന് ശിഖരങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ പി.വി. രാജന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ബിൽസ് ജോർജ്, പി.ജി.സജീവൻ എന്നിവർ മരത്തിൽ കയറി ഏണിയും വലയും ഉപയോഗിച്ച് താഴെയിറക്കി. ഇയാളെ പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.