പാവപ്പെട്ട രണ്ട് കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു
തൊടുപുഴ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൊണേറ്റ് യുവർ സ്മാർട്ട്ഫോൺ കാമ്പയിന്റെ ഭാഗമായി തൊടുപുഴയിൽ രണ്ടു കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
കെ. രാമചന്ദ്രൻ മന്നാങ്കൽ മഠം സ്മാർട്ട് ഫോൺ കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, നാഷണൽ കൗൺസിൽ അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം കെ. സന്തോഷ്, യുവമോർച്ച തൊടുപുഴ മുനിസിപ്പൽ ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.