league

തൊടുപുഴ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ഇലയുണ്ട്, സദ്യയില്ല എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം നിർവ്വഹിച്ചുസംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.എം.എ ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി. എസ്. ഷംസുദീൻ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ടി.എസ്. ഷാജി, ജനറൽ സെക്രട്ടറി എം.എ. സക്കീർ ഹാജി, സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സെയ്തുമുഹമ്മദ് എന്നിവർ നേതൃത്വം നൽകി.